Post Category
മുട്ടക്കോഴി വിതരണം: ഓഗസ്റ്റ് 18 ന്
നെന്മാറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020 ല്‍ ഉള്‍പ്പെടുത്തിയുള്ള മുട്ടക്കോഴി വിതരണം പദ്ധതിയുടെ മൂന്നാംഘട്ടം ഓഗസ്റ്റ് 18 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ ഇ.എം.എസ് പാര്‍ക്കില്‍ നടക്കുമെന്ന് നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന്‍ അറിയിച്ചു. ഗുണഭോക്താക്കള്‍ പൈസ അടച്ചപ്പോള്‍ ലഭിച്ച രസീതും ടോക്കണും അന്നേദിവസം കൊണ്ടുവരേണ്ടതാണ്. ടോക്കണ്‍ നമ്പര്‍ 376 മുതല്‍ 540 വരെയുള്ള വനിത അപേക്ഷകര്‍ നേരിട്ടെത്തി കോഴികളെ കൈപ്പറ്റേണ്ടതാണ്. 60 വയസ്സിന് മുകളിലുള്ളവര്‍, ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് കോഴികളെ വാങ്ങുന്നതിന് പകരക്കാരെ അയക്കാവുന്നതാണ്. അതിനായി പ്രത്യേക സാക്ഷ്യപത്രം വാര്‍ഡ് മെമ്പര്‍മാര്‍ മുഖേന വിതരണ ദിവസത്തിനു മുന്‍പേ ഓഫീസില്‍ സമര്‍പ്പിക്കണം.
date
- Log in to post comments