Post Category
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം
നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(ബോയ്സ്) 2020-21 അധ്യയന വര്‍ഷത്തേയ്ക്ക് കോമേഴ്‌സ്, സയന്‍സ് ബാച്ചുകളിലേക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. പഠനകാലയളവിലെ താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍ സൗജന്യമായി ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരിട്ട് അപേക്ഷിക്കാം. അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ gmrsadmission@gmail.com ലോ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടുവത്തപ്പാറ, പെരുങ്ങോട്ടുകുറിശ്ശി 678 574 വിലാസത്തിലോ ഓഗസ്റ്റ് 20 നകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 9497867422, 9744146228.
date
- Log in to post comments