Skip to main content

കേരള മീഡിയ അക്കാദമി  ഓണ്‍ലൈന്‍  പൊതുപ്രവേശന പരീക്ഷ സെപ്റ്റംബര്‍  19 ന്

കേരള മീഡിയ അക്കാദമി-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ  2020-2021 പി.ജി.ഡിപ്ലോമ കോഴ്സുകളിലേയ്ക്കുളള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന് ഓണ്‍ലൈനില്‍ നടക്കും.  ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരീക്ഷാസമയം.  ഓരോ പരീക്ഷാര്‍ത്ഥിക്കും വീട്ടിലിരുന്നും അല്ലെങ്കില്‍ മറ്റു സ്ഥലം തിരഞ്ഞെടുത്തും പരീക്ഷയില്‍ പങ്കെടുക്കാം. ഒബ്ജക്ടീവ് ടൈപ്പ്/മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാകും പരീക്ഷയില്‍ ഉണ്ടാവുക. കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കൊപ്പം  ഇംഗ്ലീഷ്, മലയാളം, ഭാഷാപരിജ്ഞാനം എന്നിവയും പരിശോധിക്കുന്ന ചോദ്യങ്ങളാകും പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
അഡ്മിറ്റ് കാര്‍ഡ്, പരീക്ഷയുടെ ലിങ്ക്, പരീക്ഷ സംബന്ധിച്ച മറ്റ് വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9645090664 എന്ന നമ്പറില്‍ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതികമായ വിവരങ്ങള്‍ 04712700013, 7356610110, 9207199777  എന്നീ നമ്പരുകളില്‍ ലഭിക്കും. (ഈ നമ്പറുകള്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ലഭ്യമാകുക).

date