Skip to main content

ജില്ലയിൽ 34 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി

ജില്ലയിലെ 34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകി. മൂന്ന് മുനിസിപ്പാലിറ്റികൾക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്കും 29 ഗ്രാമപഞ്ചായത്തുകൾക്കുമാണ് ശുചിത്വ പദവി നൽകിയത്. മാലിന്യ സംസ്‌കരണ രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം ഈ മാസം പൂർത്തിയാകും. ശുചിത്വ പദവി പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്ക് വിൽപ്പന, കത്തിക്കൽ, ജലസ്രോതസ്സുകളുടെ മലിനീകരണം എന്നിവയ്ക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിച്ചിരുന്നു.
13 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ സെപ്റ്റംബർ 25ന് ശുചിത്വ പദവി പ്രഖ്യാപിക്കുമെന്ന് ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി എസ് ജയകുമാർ അറിയിച്ചു.  

date