Skip to main content

കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

 

കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ പച്ചപ്പൊരുക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത പ്രസിഡന്റ് മിനി ശ്യാം മോഹന്‍ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പദ്ധതി വിശദീകരണ നടത്തി. 

മൂന്നു സെന്റ് വരുന്ന പച്ചത്തുരുത്ത് കോഴഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂള്‍ കുട്ടികളില്‍ ഇതൊരു പ്രചോദനം ആകുമെന്നും തുടര്‍ന്നും പച്ചത്തുരുത്ത് നല്ല രീതിയില്‍ പരിപാലിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. നെല്ലി, മാവ്, പ്ലാവ്, വഷ്ണ, പേര തുടങ്ങിയ തൈകളാണ് നട്ടിരിക്കുന്നത്.  

ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ് എം.എസ് പ്രകാശ് കുമാര്‍, ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ ദാസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അമ്പിളി,  തൊഴിലുറപ്പ് അസി.എഞ്ചിനീയര്‍ കെ.എം മഞ്ജു,  ഹരിതകേരളം മിഷന്‍ ആര്‍.പി മായ മോഹന്‍, വൈ.പി മാരായ ആഷ്ന നാസര്‍, ശരണ്യ എസ് മോഹന്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു

date