Skip to main content

എം.ജി. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ എം.ജി. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മല്ലപ്പള്ളി (04692681426, 8547005033), പീരുമേട് (04869232373, 8547005041) പുതുപ്പള്ളി (04812351228, 8547005040), തൊടുപുഴ (04862257447, 8547005047), കട്ടപ്പന (04868250160, 8547005053), മറയൂർ (04865253010, 8547005072), കോന്നി (046822382280, 8547005074) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ/ ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap ൽ ഇന്ന് (സെപ്റ്റംബർ 19) 10 മുതൽ ഓൺലൈനായി നൽകാം.  ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്.സി, എസ്.റ്റി 200 രൂപ)  രജിസ്‌ട്രേഷൻ ഫീസ്  ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ എത്തിക്കണം. ഓഫ്‌ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷാഫോം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപ) അപേക്ഷിക്കണം. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം.  വിശദവിവരങ്ങൾക്ക്: www.ihrd.ac.in
പി.എൻ.എക്‌സ്. 3165/2020

 

date