Skip to main content

മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ അനുശോചിച്ചു

മാർത്തോമ സഭയുടെ പരമാധ്യക്ഷൻ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത തിരുമേനി ശ്രേഷ്ഠമായ പൗരോഹിത്യ ജീവിതത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളാലും ഒരു പോലെ സമാദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു എന്ന് തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യസേവന രംഗത്തും ആത്മീയ മൂല്യങ്ങൾ പ്രകാശിപ്പിച്ച മഹാവ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റതെന്നും ആ വേർപാടിൽ പ്രാർഥനാപൂർവം അനുശോചനം രേഖപ്പെടുത്തകയാണെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 3598/2020

date