Skip to main content

എറണാകുളം അറിയിപ്പുകള്‍

സപ്ലൈകോയുടെ ഓണ്‍ലൈന്‍  വില്പന  വെളളിയാഴ്ച തുടങ്ങും

കൊച്ചി: സപ്ലൈകോ   ഓണ്‍ലൈന്‍ വില്പന വെളളിയാഴ്ച (ഒക്ടോബര്‍ 23) മുതല്‍   ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ  ആറ്   ജില്ലകളിലെ  സപ്ലൈകോയുടെ   21  വില്പനശാലകളിലൂടെയാണ്  ഇപ്പോള്‍  ഓണ്‍ലൈന്‍  വില്പന നടത്തുക.  ജില്ല,  വില്പനശാല, ആപ്ലിക്കേഷന്‍  യഥാക്രമം  : തിരുവനന്തപുരം (നാല്) :  ഹൈപ്പര്‍ മാര്‍ക്കറ്റ്  വഴുതക്കാട്, പീപ്പിള്‍ ബസാര്‍ ഫോര്‍ട്ട്, ഇന്‍ ആന്‍ഡ് ഔട്ട്  ആല്‍ത്തറ, പീപ്പിള്‍ ബസാര്‍  ശ്രീകാര്യം , കൊല്ലം (ഒന്ന്): പീപ്പിള്‍ ബസാര്‍ കൊല്ലം, പത്തനംതിട്ട (ഒന്ന്): പീപ്പിള്‍ ബസാര്‍ അടൂര്‍, എറണാകുളം (ഏഴ്)  : ഹൈപ്പര്‍ മാര്‍ക്കറ്റ്  ഗാന്ധിനഗര്‍, പീപ്പിള്‍ ബസാര്‍  പനമ്പിള്ളി നഗര്‍,    സൂപ്പര്‍ മാര്‍ക്കറ്റ്  വൈറ്റില, സൂപ്പര്‍ മാര്‍ക്കറ്റ്  ഡി എച്ച് റോഡ് ,  സൂപ്പര്‍ മാര്‍ക്കറ്റ്     ഇരുമ്പനം, സൂപ്പര്‍ മാര്‍ക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പര്‍ മാര്‍ക്കറ്റ്  പിറവം, തൃശ്ശൂര്‍ (നാല്) :  പീപ്പിള്‍ ബസാര്‍ തൃശ്ശൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ്  പെരുംമ്പിളാശ്ശേരി, സൂപ്പര്‍ മാര്‍ക്കറ്റ്  മണ്ണുത്തി, സൂപ്പര്‍ മാര്‍ക്കറ്റ് ഒല്ലൂര്‍, കോഴിക്കോട് (നാല്) :  പീപ്പിള്‍ ബസാര്‍ കോഴിക്കോട്, സൂപ്പര്‍ മാര്‍ക്കറ്റ് നടക്കാവ്, സൂപ്പര്‍ മാര്‍ക്കറ്റ്  ചെറുവണ്ണൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് കോവൂര്‍. കൂടുതല്‍  വിവരങ്ങള്‍ സപ്ലൈകോയുടെ  supplycokerala.com  എന്ന  വെബ്‌സൈറ്റില്‍   ലഭിക്കും.

date