Skip to main content

നീലേശ്വരം നഗരസഭാ ഓഫീസിലെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

നീലേശ്വരം നഗരസഭാ കാര്യാലയത്തിലെ മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സഹകരണത്തോടെ ചില സേവനങ്ങള്‍ ഓണ്‍ലൈനായി നേരത്തേ തന്നെ നല്‍കാന്‍ തുടങ്ങിയിരുന്നുവെങ്കിലും കൊവിഡ് 19-ന്റെ  പശ്ചാത്തലത്തില്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി നല്‍കുക എന്ന നഗരസഭ ഭരണസമിതിയുടെ ലക്ഷ്യമാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സാധ്യമായത്.   ഇനി മുതല്‍ അവരവര്‍ക്ക് സ്വന്തം ഫോണിലൂടെയോ ജനസേവനകേന്ദ്രങ്ങള്‍ വഴിയോ നീലേശ്വരം നഗരസഭാ കാര്യാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാകും.

ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു.  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി. രാധ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍,  പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി. ഭാര്‍ഗ്ഗവി, എം. സാജിദ, പി.വി. രാധാകൃഷ്ണന്‍, പി.കെ. രതീഷ്, നഗരാസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി.വി. ദാമോദരന്‍, കെ. ബാലകൃഷ്ണന്‍,  വ്യാപാരി സംഘടനാ പ്രതിനിധികളായ കെ.വി. സുരേഷ് കുമാര്‍, വി.വി. ഉദയകുമാര്‍, പ്രസ്സ് ഫോറം പ്രതിനിധി സര്‍ഗ്ഗം വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി സ്വാഗതവും, നഗരസഭാ സെക്രട്ടറി സി.കെ. ശിവജി നന്ദിയും പറഞ്ഞു.

 

date