Skip to main content

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലയില്‍ സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് ധനസഹായ നല്‍കുന്ന മംഗല്യ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പുനര്‍വിവാഹം നടന്ന് ആറ് മാസം തികയാത്ത മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18 നും 50 നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാ ഫോമുകളും വിശദവിവരങ്ങളും വനിത ശിശു വികസന വകുപ്പിന്റെ wcd.kerala.gov.in  എന്ന വെബ്‌സൈറ്റിലും എല്ലാ ശിശു വികസന പദ്ധതി ഓഫീസുകളിലും ലഭ്യമാണ്.  അപേക്ഷ നവംബര്‍ 20 നകം ശിശു വികസന പദ്ധതി ഓഫീസുകളില്‍  സമര്‍പ്പിക്കണം.

date