Skip to main content

വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

 

കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍രഹിതരാായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖലാ ഓഫീസില്‍ നേരിട്ടോ മേഖലാ മാനേജര്‍, ടി സി 15/1942 (2) ഗണപതികോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി.ഒ എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍ : 0471 2328257, 9496015006

  

date