Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ആറ് (ഗോകുലം ഇലഞ്ഞിക്കല്‍ റോഡ് ഭാഗം, വൈഎംസിഎ ഇലഞ്ഞിക്കല്‍ റോഡ് ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, എട്ട്, 15 (പുല്ലാട് ജംഗ്ഷന്‍ ഭാഗം), തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് എന്നിവിടങ്ങളില്‍  ഒക്ടോബര്‍ 22 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്  പ്രഖ്യാപിച്ചത്.

 

date