വിമുക്തഭട•ാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ സമര്‍ത്ഥരായ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നല്കുന്ന 2020-2021ലെ മെരിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക്, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org എന്ന വെബ്സൈറ്റില്‍ നിന്നും മലയാളത്തിലുള്ള അപേക്ഷ ഫാറത്തില്‍ രണ്ടു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പഠിക്കേണ്ടതാണ്. 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 20ന് മുന്‍പായും ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷന് കോഴ്സുകള്‍ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 20 ന് മുന്‍പായും ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം ഫോണ്‍: 04862222904
- Log in to post comments