Skip to main content

കോവിഡ് 671, രോഗമുക്തി 540

ജില്ലയില്‍ ഇന്നലെ(ഒക്‌ടോബര്‍ 23)  671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 540 പേര്‍ രോഗമുക്തരായി.  കൊല്ലം കോര്‍പ്പറേഷനില്‍ മതിലില്‍, നീരാവില്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് ഭാഗങ്ങളില്‍ പെരിനാട്, പനയം, കുലശേഖരപുരം, ഇളമ്പള്ളൂര്‍, തൊടിയൂര്‍, തെക്കുംഭാഗം, അഞ്ചല്‍, പ•ന, വിളക്കുടി, ഇളമാട്, ചിറക്കര, പൂതക്കുളം, ചിതറ, ഓച്ചിറ, ശൂരനാട് സൗത്ത്, പവിത്രേശ്വരം എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
സമ്പര്‍ക്കം വഴി 668 പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ ഒരാള്‍ക്കും ഉറവിടം വ്യക്തമല്ലാതെ ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്നലെ രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 189 പേര്‍ക്കാണ് രോഗബാധ. മതിലില്‍-13, നീരാവില്‍-9, കൂരീപ്പുഴ-8, ശക്തികുളങ്ങര-7, അഞ്ചാലുംമൂട്, കാവനാട്, തിരുമുല്ലാവാരം പ്രദേശങ്ങളില്‍ ആറു വീതവും കടവൂര്‍, കരിക്കോട്, കിളികൊല്ലൂര്‍, മുണ്ടയ്ക്കല്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും കടപ്പാക്കട, കെ പി നഗര്‍, തട്ടാമല, പള്ളിമുക്ക്, പ്രാക്കുളം, മങ്ങാട്, മാനവ നഗര്‍, സൗഹാര്‍ദ്ദ നഗര്‍, വടക്കേവിള എന്നിവിടങ്ങളില്‍ നാലുവീതവും ആശ്രാമം, കല്ലുംതാഴം, തങ്കശ്ശേരി, തേവള്ളി, പട്ടത്താനം, സമസ്ത നഗര്‍ എന്നീ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-38, കരുനാഗപ്പള്ളി-14, പുനലൂര്‍-10, കൊട്ടാരക്കര-7 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പെരിനാട്-30, പനയം-25, കുലശേഖരപുരം-23, ഇളമ്പള്ളൂര്‍, തൊടിയൂര്‍ ഭാഗങ്ങളില്‍ 21 വീതവും തെക്കുംഭാഗം-19, അഞ്ചല്‍, പ•ന, വിളക്കുടി എന്നിവിടങ്ങളില്‍ 17 വീതവും ഇളമാട്-16, ചിറക്കര-15, പൂതക്കുളം-14, ചിതറ-13, ഓച്ചിറ, ശൂരനാട് സൗത്ത് ഭാഗങ്ങളില്‍ 12 വീതവും പവിത്രേശ്വരം-11, നീണ്ടകര-8, തഴവ-7, കുണ്ടറ, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ ആറുവീതവും ഇട്ടിവ, കല്ലുവാതുക്കല്‍, ചടയമംഗലം, ചാത്തന്നൂര്‍, വെട്ടിക്കവല, നെടുമ്പന, കുളക്കട ഭാഗങ്ങളില്‍ അഞ്ചു വീതവും അലയമണ്‍, കടയ്ക്കല്‍, കൊറ്റങ്കര, ക്ലാപ്പന, മയ്യനാട് പ്രദേശങ്ങളില്‍ നാലുവീതവും എഴുകോണ്‍, ഏരൂര്‍, കരവാളൂര്‍, തൃക്കോവില്‍വട്ടം, വെളിനല്ലൂര്‍, വെളിയം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
കടപ്പാക്കട സ്വദേശിനി കാര്‍ത്ത്യായിനി(87), കൊല്ലം വാഴത്തോട്ടം സ്വദേശി തങ്ങള്‍കുഞ്ഞ്(70) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2902/2020)

date