Skip to main content

സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ 10,398 കേസെടുത്തു  

കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പാക്കുന്നതിന് ജില്ലയില്‍ നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഇന്നലെ(ഒക്‌ടോബര്‍ 23) വരെ  10,398 കേസെടുത്തു. ഇന്നലെ മാത്രം 1,217 കേസുകളാണ് എടുത്തത്. പിഴ ഈടാക്കിയത് 827 പേരില്‍നിന്ന്. 1,493 പേരില്‍നിന്ന് പൊലീസും പിഴ ഈടാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തിയതിന് 90 കടകള്‍ അടപ്പിച്ചു. 7,850 പേരെയാണ് താക്കീത് നല്‍കി വിട്ടയച്ചത്. അവധി ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2903/2020)

 

date