Skip to main content

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി കരുതലിന്റെ കാവല്‍

സ്‌കൂള്‍ കുട്ടികളുടെ ഹാജര്‍ വിവരം എസ്.എം.എസ് ആയി രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളില്‍ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കരുതല്‍ പദ്ധതിക്ക് തുടക്കമായി. ചാത്തന്നൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. 

അക്കാദമിക് മികവിലൂടെ മികവുറ്റ വിദ്യാലയങ്ങള്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് ഏറെ സാഹായകരമാണ് പുതിയ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ പഞ്ചായത്തുകള്‍ക്കും ഇതു മാതൃകയാക്കാം. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെല്ലാം സാക്ഷാത്കരിക്കാന്‍ പഞ്ചായത്തുതലത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനം വേണം. പരീക്ഷയുടെ എ പ്ലസ് ജീവതത്തിന്റെ എ പ്ലസാക്കുയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. 

ഹാജര്‍ നിലയ്‌ക്കൊപ്പം പരീക്ഷാ വിവരങ്ങളും കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങളുംകൂടി കരുതലിന്റെ ഭാഗമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, വി. ജയപ്രകാശ്, ഇ. എസ്. രമാദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ്, സെക്രട്ടറി കെ. പ്രസാദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷേര്‍ളി, പ്രിന്‍സിപ്പല്‍മാരായ ദീപ, രാജേന്ദ്രന്‍, പി. ടി. എ. അധ്യക്ഷന്‍ കെ. സേതുമാധവന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശ്രീകല, സ്റ്റുഡന്റ് പൊലിസ്, എന്‍. സി. സി കേഡറ്റുകള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

(പി.ആര്‍.കെ.നമ്പര്‍  2566/17)

date