Skip to main content

പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

 

 

 

 

പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്  ദേശീയ പുരസ്കാരമായ എൻക്വാസ്( നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്) അക്രഡിറ്റേഷൻ ലഭിച്ചു. നാഷണൽ ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ക്വാളിറ്റി പരിശോധനയിലാണ് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചത്. 93.5 % മാർക്കോടു കൂടിയാണ് നേട്ടം കൈവരിച്ചത്. ഫലപ്രദമായ പൊതുജനാരോഗ്യ സംവിധാനം, ജനറൽ അഡ്മിനിസ്ട്രേഷൻ, ഒ.പി ഡിപാർട്മെന്റ്, ജീവിതശൈലീ രോഗനിർണയം, ഫാർമസി, ലബോറട്ടറി, പെയിൻ ആൻറ് പാലിയേറ്റീവ് തുടങ്ങിയവ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നത് കൂടി പരിഗണിച്ചാണ് പുരസ്കാരം.

 

date