Skip to main content

ആശ്വാസത്തിന്റെ കൈത്താങ്ങുമായി മന്ത്രി എ. സി. മൊയ്തീന്‍

താങ്ങാനാകാത്ത ദുരന്തം ഉലച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്.
ചവറ കെ. എം. എം. എല്‍ ഫാക്ടറിയിലെ എം.എസ്. പ്ലാന്റിനടുത്ത് പാലം തകര്‍ന്ന് മരിച്ചവരുടെ ആശ്രിതര്‍ക്കാണ് പ്രഖ്യാപിച്ച ധനസഹായം അവരുടെ വീടുകളിലെത്തി വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ കൈമാറിയത്. പത്തു ലക്ഷം രൂപ വീതമാണ് ഓരോരുത്തരുടേയും ആശ്രിതര്‍ക്ക് നല്‍കിയത്. 

ചവറ പ•ന സ്വദേശി ആഞ്ജലീനയുടെ വീട്ടിലാണ് മന്ത്രി ആദ്യം എത്തിയത്. ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയാത്ത കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഒരേയൊരു അവകാശിയായ ഏകമകള്‍ ടെസ്സയ്ക്കാണ് തുക കൈമാറിയത്.
പ•നയില്‍ തന്നെയുള്ള അന്നമ്മയുടെ വീട്ടിലേക്കെത്തിയ മന്ത്രി നാല് ആശ്രിതര്‍ക്കായി ആശ്വാസത്തുക കൈമാറി. നോമിനികളായ മക്കള്‍ ഗോഡ്‌വിന്‍ ജെ. അലക്‌സ്, ഗ്ലാഡ്‌വിന്‍ ജെ. അലക്‌സ് എന്നിവര്‍ക്ക് നാലു ലക്ഷം രൂപ വീതവും മാതാപിതാക്കളായ റീത്ത സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ക്ക് ഒരു ലക്ഷം വീതവും അദ്ദേഹം കൈമാറി. 
കരുനാഗപ്പള്ളി സ്വദേശി ശ്യാമളാദേവിയമ്മയുടെ മക്കളായ ആശാ പി. ശേഖര്‍, ചിത്ര പി. ശേഖര്‍ എന്നിവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കി.

 
കെ. സോമപ്രസാദ് എം.പി, എം. എല്‍. എ. മാരായ എന്‍. വിജയന്‍ പിള്ള, ആര്‍. രാമചന്ദ്രന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപ്പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ലളിത, കെ. എം. എല്‍ എം. ഡി. റോയ് കുര്യന്‍, ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍, എം. എസ്. ആന്റ് ടി. പി. ജോയിന്റ് ജനറല്‍ മാനേജര്‍ കെ. രാഘവന്‍, എച്ച്. ഒ. ഡി സി. എസ് ജ്യോതി , പി. ആര്‍. ഒ. അനില്‍ മുഹമദ് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.  

(പി.ആര്‍.കെ.നമ്പര്‍  2568/17)

date