Skip to main content

മഞ്ചേരി സി.എഫ്.എല്‍. ടി. സികളിലെ ജീവനക്കാരെ ആദരിച്ചു

മഞ്ചേരി നഗരസഭയുടെ കീഴില്‍ മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തിലുള്ള സി. എഫ്. എല്‍. ടി. സികളിലെ ജീവനക്കാരെയും നിര്‍ദേശങ്ങള്‍ നല്‍കിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ആദരിച്ചു. മുട്ടിപ്പാലം, നോബിള്‍ ക്യാമ്പസ്, ജയില്‍ തുടങ്ങിയ സി. എഫ്. എല്‍. ടി. സികളിലെ ജീവനക്കാരെയുമാണ് ആദരിച്ചത്. ഉദ്ഘാടനം  ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം നിര്‍വഹിച്ചു.  അസിസ്റ്റന്റ് കലക്ടര്‍ എ. വിഷ്ണു രാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നന്ദകുമാര്‍, മാസ് മീഡിയ ഓഫീസര്‍ കെ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

date