Skip to main content

ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ യോഗം മൂന്നിന്

 

തദ്ദേശസ്ഥാപനങ്ങളിലേക്കുളള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗം ഡിസംബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് കലക്ടേറേറ്റില്‍ ചേരുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ പാലക്കാട് ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളോ അവരുടെ പ്രതിനിധികളോ പങ്കെടുക്കണം. കൂടാതെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.   

date