Skip to main content

മഹാരാജാസ് കോളേജിന് അനുവദിച്ച എം.എസ് സി ജിയോളജി പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന് സര്‍ക്കാര്‍ പുതിയതായി അനുവദിച്ച എം.എസ് സി ജിയോളജി പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പ് ഉപാധ്യക്ഷന്‍ ഡോ.കെ.എന്‍.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യൂ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ.കെ.ജയകുമാര്‍, ഡോ.ജയമോള്‍.കെ.വി., ഡോ.ഷജില ബീവി എസ്, ഡോ.സീനത്ത് എന്‍ എ, ഡോ.വിനോദ്കുമാര്‍ കല്ലോലിക്കല്‍, പ്രൊഫ.ദിലീപ് പി.ജി തുടങ്ങിയര്‍ പങ്കെടുത്തു. പ്രളയാനന്തര കേരളത്തിന്റെ ആവശ്യകര മുന്‍നിര്‍ത്തി ഭൗമഘടനയെക്കുറിച്ചുളള ശാസ്ത്രീയ അന്വേഷണങ്ങളും കണ്ടെത്തലുകളും ഭൂഗര്‍ഭശാസ്ത്രം പാഠ്യപദ്ധതിയില്‍ വരുന്നതോടെ മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ച് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.മാത്യൂ ജോര്‍ജ് പറഞ്ഞു. യുവ ഗവേഷകരെ ആകര്‍ഷിക്കാന്‍ ഉതകുന്ന തരത്തിലുളള ലാബ് സജ്ജമാക്കാനുളള നടപടികളും പുരോഗമിക്കുന്നുണ്ട്.

date