Skip to main content

തിങ്കളാഴ്ച 1412 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച 1412 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂർ 90, കണ്ണൂർ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസർഗോഡ് 48, പത്തനംതിട്ട 48, വയനാട് 31 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) രാജ്യങ്ങളിൽ നിന്നും വന്ന 100 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,19,31,921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4312 ആയി.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 37 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 229, കൊല്ലം 139, തിരുവനന്തപുരം 86, എറണാകുളം 130, മലപ്പുറം 127, ഇടുക്കി 100, തൃശൂർ 83, കണ്ണൂർ 65, കോട്ടയം 73, ആലപ്പുഴ 76, പാലക്കാട് 26, കാസർഗോഡ് 45, പത്തനംതിട്ട 42, വയനാട് 31 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ.
ആറ് ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ 2, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 153, കൊല്ലം 467, പത്തനംതിട്ട 131, ആലപ്പുഴ 217, കോട്ടയം 186, ഇടുക്കി 44, എറണാകുളം 329, തൃശൂർ 304, പാലക്കാട് 106, മലപ്പുറം 249, കോഴിക്കോട് 527, വയനാട് 104, കണ്ണൂർ 121, കാസർഗോഡ് 92 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. 39,236 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,34,895 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,68,505 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,62,993 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 5512 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ  356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  
പി.എൻ.എക്സ്.1153/2021
 

date