Skip to main content

വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ അപേക്ഷ ക്ഷണിച്ചു

അച്ഛനമ്മമാര്‍ക്ക് കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ അവധിക്കാലത്ത് പോറ്റി വളര്‍ത്തുന്നതിനുളള പദ്ധതിയാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍. വനിതാ ശിശു വികസന വികസന വകുപ്പിനു കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായി പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്താന്‍ അനുവദിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേനെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. യോഗ്യരാകുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖേനെയാണു കുട്ടികളെ അനുയോജ്യമായി കുടുംബങ്ങളിലേക്കു വിടുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരുടെ സ്ഥിരം മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പാക്കുന്നത്. ആറു വയസിനു മുകളിലും 18 വയസിനു തഴെപ്രായമുളള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലേക്ക് അയക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലോ, 0468-2319998 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന്  പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
 

date