Skip to main content

കാണികളില്‍ വെളിച്ചമേകി ഒളശ്ശ വിദ്യാലയത്തിലെ കുരുന്നുകളുടെ പ്രകടനം

 

 

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബസച്ചു നാഗമ്പടം മൈതനത്തു നടക്കുന്ന ദിശ  പ്രദര്‍ശന മേളയില്‍ ഒളശ്ശ അന്ധവിദ്യാലയത്തിലെ കുരുന്നുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി.മിമിക്രി, കഥാപ്രസംഗം, സംഘഗാനം, ലളിത ഗാനം തുടങ്ങി വിവിധ ഇനങ്ങളാണ് വേദിയില്‍ അവതരിപ്പിച്ചത്. വൈശാഖ് മുരളി, അമൃത, ലക്ഷ്മി പ്രിയ, അതുല്‍ കൃഷ്ണ, അനില, ക്രിസ്റ്റോ തോമസ്, ആല്‍ബിന്‍ എന്നിവരാണ് വേദിയില്‍ വിസ്മയം തീര്‍ത്ത് .പ്രവര്‍ത്തന മികവിന്റെ 50 വര്‍ഷകള്‍ പിന്നിട്ട ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം കാഴ്ച വൈകല്യമുള്ളവരുടെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹ്യ പരിവര്‍ത്തനവും ലക്ഷ്യമാക്കി 1962-ല്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മധ്യ തിരുവിതാംകൂറിലെ ഏക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് കലാസന്ധ്യയില്‍ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചത് .അന്ധതയെ വെല്ല വിളിച്ച് തങ്ങളുടെ കലാവൈവിധ്യം സദസ്സിന് മുമ്പില്‍ കാഴ്ച്ചവെച്ച ഓരോ കുരുന്നുകളും കാണികളില്‍ വെളിച്ചം പകര്‍ന്നു. 

 

മലയാളത്തിലെ പ്രശസ്ത കവിയായിരുന്ന ശ്രീ ഒ.എന്‍.വി കുറുപ്പിന്റെ അമ്മ എന്ന കവിതയെ ആസ്പതമാക്കി ഒരുക്കിയ കഥാപ്രസംഗം കാണികള്‍ക്ക് വേറിട്ട അനുഭവമായി. കൈ വിരലുകളാല്‍ ഹാര്‍മോണിയത്തില്‍ വിസ്മയം തീര്‍ത്തതും, കാഴ്ച്ച കാരില്‍ കൗതുകമുണര്‍ത്തി. ഇവരെ ഇതിനായി സജ്ജരാക്കി തീര്‍ത്തത് പ്രഥമഅധ്യാപകനായ ആര്‍.രാജന്‍ സാറും, സംഗീത അധ്യാപകരായ അനില്‍കുമാര്‍, വിജയന്‍ എന്നിവരാണ്. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും ഈ കൊച്ചു കലാപ്രതിഭകള്‍ക്ക് ലഭിക്കുന്നതിന്റെ അടയാളമാണ് അവര്‍ കലാസാംസ്‌കാരിക പരിപാടിയില്‍ തീര്‍ത്ത കലാവിസ്മയം.

 (അവസാനിച്ചു)

date