Skip to main content

ഉന്നതം വിജയം നേടിയവരെ ആദരിക്കുന്നു

    എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുന്നു.  വണ്ടൂര്‍, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പ്ലസ്ടുവില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരും 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ അധികൃതരും  മെയ് 23ന് വൈകുന്നേരം മൂന്നിന് മലപ്പുറം ടൗണ്‍ ഹാളിലും തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ മെയ് 24ന് വൈകുന്നേരം മൂന്നിന് തിരൂര്‍ വാഗണ്‍ട്രാജഡി ടൗണ്‍ ഹാളിലും എത്തണം.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരും 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ അധികൃതരും മെയ് 23 രാവിലെ 10നും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ ഉച്ചയ്ക്ക് രണ്ടിനും  മലപ്പുറം ടൗണ്‍ ഹാളില്‍ എത്തണം.  തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ മെയ് 24ന് രാവിലെ 10നും തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനും തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ എത്തണം.

 

date