Skip to main content

മലപ്പുറം ജില്ലയില്‍ 5,72,687 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇതുവരെ 5,72,687 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ട വാക്സിന്‍ വിതരണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.

ജില്ലയില്‍ തിങ്കളാഴ്ച വരെ വാക്‌സിനെടുത്ത 5,72,687 പേരില്‍ 4,91,064 പേര്‍ക്ക് ഒന്നാം ഡോസും 81,623 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 38,409 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 25,427 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 14,959 പേര്‍ക്ക് ഒന്നാം ഡോസും 14,468 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,545 പേര്‍ ആദ്യ ഘട്ട വാക്‌സിനും 11,467 പേര്‍ രണ്ടാം വാക്‌സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,04,151 പേര്‍ ആദ്യഘട്ട വാക്‌സിനും 30,261 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.

date