Skip to main content

അമ്പലപ്പുഴയില്‍ പോലീസ് സ്റ്റേഷനിലേക്ക്  കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

 

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മൂന്ന് പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. അമ്പലപ്പുഴ ഡിവൈ.എസ്.പി. സുരേഷ് കുമാറിന് കൈമാറി നിര്‍വ്വഹിച്ചു. 400 സാനിറ്റൈസര്‍, 400 ഫെയ്‌സ് ഷീല്‍ഡ്, 750 മാസ്‌ക് എന്നിവയാണ് അമ്പലപ്പുഴ, പുന്നപ്ര, തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്കായി നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി വി.ജെ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date