Skip to main content

പ്രസവ ധനസഹായം

 

 

  

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്കുള്ള അധിക പ്രസവ ധനസഹായം ഇനിയും ലഭിക്കുവാനുള്ളവര്‍ അംഗീകൃത സംഘടന വഴി ജൂണ്‍ 28 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  2014 ഏപ്രിലിനും 2020 ഡിസംബറിനുമിടയില്‍ 2,000 രൂപ വീതം പ്രസവാനുകൂല്യം ലഭിച്ചവര്‍ക്കാണ് അധിക പ്രസവ ധനസഹായമായി 13,000 രൂപ വീതം നല്‍കിയത്.  ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 58 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  2,000 രൂപ ലഭിച്ചതിന്റെ ബാങ്ക് രേഖയും ക്ഷേമനിധി ഐഡി കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പും സഹിതം അപേക്ഷിക്കണം.  ആനുകൂല്യം ഒരിക്കല്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

date