Skip to main content

മരിയാപുരംപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ പ്രഖ്യാപനം നടത്തി.

 

മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 246 കിടപ്പുരോഗികള്‍ക്കും കോവിഡ് വാക്സിനേഷന്റെ ഒന്നാം ഡോസ് നല്‍കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി.  മെഡിക്കല്‍ ഓഫീസര്‍    ഡോ .അരുണ്‍ എസ് ദത്തന്റെ നേതൃത്വത്തിലെ മെഡിക്കല്‍ സംഘം രണ്ടു ടീമുകളായി നാലു ദിവസം കൊണ്ട് രോഗികളുടെ വീടുകളിലെത്തിയാണ് വാക്സിനേഷന്‍ നടത്തിയത്. ജില്ലാ ടീമിന്റെ സഹായമില്ലാതെ ആദ്യമായാണ് ഒരു ആരോഗ്യസ്ഥാപനം പാലിയേറ്റീവ് രോഗികളുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മാതൃകാപരമായ ഈ പ്രവര്‍ത്തനം നടത്തിയ മരിയാപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആശാപ്രവര്‍ത്തകരെയും ഗ്രാമപഞ്ചായത്തിന്റെ  നേതൃത്വത്തില്‍ ആദരിച്ചു. പ്രസിഡന്റ് ജിന്‍സി ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് പാലിയേറ്റീവ് രോഗികളുടെ ഒന്നാം സോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പ്രിജിനി ടോമി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആലീസ് വര്‍ഗീസ്, ഡിറ്റാജ് ജോസഫ്, റിന്റാ ജോസഫ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സിന്ധു കെ.എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ബീന ജോമോന്‍, അനുമോള്‍ കൃഷ്ണന്‍,  ബെന്നിമോള്‍ രാജു,   ബിന്‍സി റോബി, വിനോദ് വര്‍ഗീസ്,  സെബിന്‍ വര്‍ക്കി, ജിജോ ജോര്‍ജ്, അഡ്വ. ഫെനില്‍ജോസ്. സെക്രട്ടറി എസ്. പി. വിനുകുമാര്‍, ഡോ.അരുണ്‍ എസ്. ദത്തന്‍, പാലിയേറ്റിവ്   നഴ്സ് ലിസി ബിജു, എന്നിവര്‍ ആശംസകളര്‍പ്പിച്ച്   സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു പോള്‍ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  നിര്‍മ്മല ലാലച്ചന്‍ നന്ദിയും പറഞ്ഞു.

date