Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-06-2021

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഒഴിവുകള്‍

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ ഒഴിവുളള വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ താല്‍കാലിക നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നു വര്‍ഷ പോളിടെക്‌നിക് ഡിപ്‌ളോമയാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ സഹിതം thsthottada@gmail.com എന്ന വിലാസത്തില്‍ ജൂണ്‍ 25 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ഇ-മെയില്‍ ചെയ്യണം. ഫോണ്‍: 04972 835260

വനമിത്ര പുരസ്‌കാരം അപേക്ഷിക്കാം.

കാര്‍ഷിക ജൈവ വൈവിധ്യം ഉള്‍പ്പെടെ കാവ്, കണ്ടല്‍വനം, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകളിലെ  സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് കേരളം വനം വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. നേതൃത്വം നല്‍കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഓരോജില്ലയിലും 25000 രൂപ അവാര്‍ഡും ഫലകവുമാണ് പുരസ്‌കാരം. ജില്ലയിലെ അപേക്ഷകര്‍ അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം ജൂലായ് 31  വൈകീട്ട് അഞ്ചിനകം കണ്ണോത്തും ചാലിലെ സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ സമര്‍പ്പിക്കണം. വിലാസം; അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കണ്ണോത്തുംചാല്‍, താണ (പി ഒ), കണ്ണൂര്‍. ഫോണ്‍: 0497 2705105

കാവുകള്‍ക്ക് ധനസഹായം

ജൈവവൈവിധ്യങ്ങളുടെ കലവറയായ കാവ് സംരക്ഷണത്തിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് സഹായധനം നല്‍കുന്നു. ജില്ലയിലെ താല്പര്യമുള്ള ദേവസ്വം/ കാവുടമസ്ഥര്‍/ ട്രസ്റ്റുകള്‍ എന്നിവര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷിക്കാം. അപേക്ഷ കണ്ണോത്തും ചാലിലെ സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ സമര്‍പ്പിക്കണം. അവസാനതീയതി ജൂലൈ 31. കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. വെബ്‌സൈറ്റ്; www.forest.kerala.gov.in വിലാസം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കണ്ണോത്തുംചാല്‍, താണ (പി ഒ), കണ്ണൂര്‍. ഫോണ്‍: 0497 2705105.

വൃക്ഷ തൈ വളര്‍ത്തല്‍ ;പ്രോത്സാഹന ധനസഹായം

ജില്ലയിലെ സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുതിന് അപേക്ഷ ക്ഷണിച്ചു. കൈവശാവകാശ രേഖ സഹിതം അപേക്ഷ ഒക്‌ടോബര്‍ 30 നകം കണ്ണൂര്‍ കണ്ണോത്തുംചാലിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍  നല്‍കണം. അപേക്ഷ ഫോറം വനം വകുപ്പ് വെബ്‌സൈറ്റില്‍ നിന്നോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നോ ലഭിക്കും. വെബ്‌സൈറ്റ് www.forest.kerala.gov.in. വിലാസം ; അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കണ്ണോത്തുംചാല്‍, താണ (പി ഒ), കണ്ണൂര്‍. ഫോണ്‍ 0497-2705105

തയ്യല്‍ തൊഴിലാളികള്‍ക്ക് ധനസഹായം

കൊവിഡ്-19നുമായി ബന്ധപ്പെട്ട് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തയ്യല്‍തൊഴിലാളികള്‍ക്ക് നല്‍കുന്ന രണ്ടാംഘട്ട ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 1000 രൂപയാണ് ധനസഹായം. അപേക്ഷകള്‍ www.boardswelfareassistance.Ic.kerala.gov.in എന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാ്സ്സ് ബുക്ക് എന്നിവ സ്‌കാന്‍ ചെയ്ത് അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം. ഒന്നാംഘട്ട ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 04972712284.

കൊവിഡ് ധനസഹായം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കാം.  ലേബര്‍ കമ്മീഷണറേറ്റിലെ boardswelfareassistance.Ic.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.  1000 രൂപയാണ് ധനസഹായം. കഴിഞ്ഞ തവണ ധനസഹായം കൈപറ്റിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0497 2706806.

date