Skip to main content

തുറവൂർ താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച സ്ത്രീകളുടെ വാർഡും ലിഫ്റ്റും ഉദ്ഘാടനം ചെയ്തു

 

ആലപ്പുഴ : തുറവൂർ താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച സ്ത്രീകളുടെ വാർഡും  ബഹുനില മന്ദിരത്തിലേക്ക് നിർമ്മിച്ച ലിഫ്റ്റും ഉദ്ഘാടനം ചെയ്തു.  അഡ്വ.എ.എം. ആരിഫ് എം.പി. ലിഫ്റ്റിന്റെ ഉദ്ഘാടനവും ദലിമ ജോജോ എം.എൽ.എ. സ്ത്രീകളുടെ വാർഡിന്റെ ഉദ്ഘാടനവും നിർവഹിച്ചു. 
താലൂക്ക് ആശുപത്രിയുടെ ബഹുനില കെട്ടിടത്തിലേക്കും നിർമ്മാണം പുരോഗമിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്കും രോഗികൾക്ക്  എളുപ്പത്തിൽ എത്തുന്നതിനായി എ.എം ആരിഫ് എം.എൽ.എ. ആയിരുന്ന കാലയളവിൽ നിർദ്ദേശിച്ച പ്രകാരമാണ് ലിഫ്റ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.  ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ത്രീകളുടെ വാർഡ് സജ്ജീകരിച്ചിരിക്കുന്നത്. 10 കിടക്കകളും മറ്റ് അവശ്യ സംവിധാനങ്ങളും ഈ വാർഡിൽ സജ്ജീകരിച്ചിട്ടുണ്ട്. 
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആർ. ജീവൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. വി. ബാബു, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, മെഡിക്കൽ ഓഫീസർ ഡോ.ആർ.റൂബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
 

date