Skip to main content

മാവേലിക്കരയിൽ ഓൺലൈൻ പഠനത്തിനായി 26 മൊബൈൽ ഫോണുകൾ നൽകി

 

ആലപ്പുഴ: ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മാവേലിക്കര പയ്യനല്ലൂർ ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്ക്  മൊബൈൽ ഫോണുകൾ നൽകുന്നു . ശേഖരിച്ച ഫോണുകൾ എം.എസ്. അരുൺ കുമാർ എം. എൽ. എ സ്‌കൂളിന്റെ ഡിജിറ്റൽ ലൈബ്രറിയിലേക്ക് കൈമാറി. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ആദ്യവിതരണം നിർവഹിച്ചു.
ഇരുപത്തിയാറ് കുട്ടികൾക്കാണ് ഫോണുകൾ നൽകിയത്. ഇതോടെ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം  ഉറപ്പാക്കാനായി. സ്‌കൂളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും ഒരു ദിവസത്തെ ശമ്പളം മൊബൈൽ ചലഞ്ചിലേക്ക് നൽകിയിരുന്നു. പൂർവാധ്യാപകർ വിദ്യാലയ വികസനസമിതി അംഗങ്ങൾ എന്നിവരുടെ ശ്രമഫലമായാണ് മൊബൈൽ ഫോണുകൾ  ലഭ്യമാക്കിയത്. പാലമേൽ ഗ്രാമപഞ്ചായത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾ പഞ്ചായത്തിന്റെയും സ്‌കൂൾ അധികൃതരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. സുമ, വാർഡ് അംഗം ആർ. രതി, സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് ബിജി ജോസഫ്, അധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു.

date