Skip to main content

കോവിഡ് 1914, രോഗമുക്തി 653

ജില്ലയില്‍ ഇന്നലെ (ജൂലൈ 27) 1914 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 653 പേര്‍ രോഗമുക്തി നേടി.  സമ്പര്‍ക്കം വഴി 1910 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 291 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-41, പരവൂര്‍-38, കരുനാഗപ്പള്ളി-33, കൊട്ടാരക്കര- 14 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഇളമ്പള്ളൂര്‍-70, അഞ്ചല്‍-67, എരൂര്‍-64, ഇട്ടിവ-54, ചിതറ-48, ഇളമാട്, ഓച്ചിറ, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ 42 വീതവും ആദിച്ചനല്ലൂര്‍-41, പത്തനാപുരം-40, വിളക്കുടി-38, കരവാളൂര്‍, പെരിനാട് പ്രദേശങ്ങളില്‍  37 വീതവും ആലപ്പാട്, കൊറ്റങ്കര, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ 34 വീതവും തലവൂര്‍-32 പിറവന്തൂര്‍-31, വെളിയം-30, ഇടമുളയ്ക്കല്‍, ക്ലാപ്പന പ്രദേശങ്ങളില്‍ 29 വീതവും തെക്കുംഭാഗം, വെട്ടിക്കവല എന്നിവിടങ്ങളില്‍ 28 വീതവും നെടുമ്പന-27, തേവലക്കര-23, കുളത്തൂപ്പുഴ, ചവറ, തൃക്കരുവ ഭാഗങ്ങളില്‍ 22 വീതവും കടയ്ക്കല്‍-21, തഴവ-20, ചിറക്കര-19, പനയം-18, പട്ടാഴി, പട്ടാഴി വടക്കേക്കര, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 17 വീതവും ഈസ്റ്റ് കല്ലട, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ 16 വീതവും പ•ന, വെളിനല്ലൂര്‍, ശൂരനാട് നോര്‍ത്ത്് പ്രദേശങ്ങളില്‍ 15 വീതവും ഉമ്മന്നൂര്‍, എഴുകോണ്‍, കുണ്ടറ എന്നിവിടങ്ങളില്‍ 14 വീതവും കുലശേഖരപുരം-13, ചടയമംഗലം, നീണ്ടകര, പോരുവഴി, മയ്യനാട്, മൈലം, പടിഞ്ഞാറേ കല്ലട ഭാഗങ്ങളില്‍ 12 വീതവും അലയമണ്‍, തൊടിയൂര്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 11 വീതവും തെ•ല, പവിത്രേശ്വരം ഭാഗങ്ങളില്‍ 10 വീതവും കുമ്മിള്‍, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും കരീപ്ര, പൂതക്കുളം, പേരയം പ്രദേശങ്ങളില്‍ ഏഴു വീതവും നിലമേല്‍-അഞ്ച്, കുന്നത്തൂര്‍, കുളക്കട, മേലില ഭാഗങ്ങളില്‍ നാലു വീതവും മണ്‍ട്രോതുരുത്ത്-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.
(പി.ആര്‍.കെ നമ്പര്‍.1876/2021)

date