Skip to main content

പട്ടയങ്ങൾ വിതരണം ചെയ്തു

 

എറണാകുളം: ജില്ലാതല പട്ടയമേളയുടെ ഭാഗമായുള്ള ബാക്കി പട്ടയങ്ങൾ ജില്ലാ കളക്ടർ ജാഫർ മലിക്  ബുധനാഴ്ച കളക്ട്രേറ്റിൽ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പട്ടയ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് നിശ്ചിത എണ്ണം പട്ടയങ്ങൾ കളക്ട്രേറ്റിൽ വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ജില്ലയിൽ 530 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 

  കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ നടന്ന  പട്ടയ വിതരണത്തിൽ 58 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ കൈമാറി. ഡെപ്യൂട്ടി കളക്ടർ കെ.ടി സന്ധ്യാദേവി മറ്റ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പട്ടയ വിതരണത്തിന് നേതൃത്വം നൽകി.

date