Skip to main content

ലഹരി വിരുദ്ധ ബോധവൽക്കരണം:  വിജയികളായവർക്ക് സമ്മാന വിതരണം നടത്തി

 

 

കാക്കനാട്: കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാന വിതരണവും അനുമോദനവും നടന്നു. കളക്ട്രേറ്റ് കോൺഫെറൻസ് ഹാളിൽ പരിപാടി അസിസ്റ്റന്റ് കളക്ടർ സച്ചിൻ കുമാർ യാദവ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായുള്ള വിവിധ പ്രവർത്തനങ്ങളിൽ സമൂഹം ഒന്നിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ  സുബൈർ കെ.കെ. ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു. ജില്ല വനിതാ ശിശു വികസന ഓഫീസർ പ്രേംന ശങ്കർ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ രഞ്ജിനി എ.എസ്., ജില്ലാ യൂത്ത് ഓഫീസർ അശ്വിൻ കുമാർ, നശാ മുക്ത് ഭാരത് അഭിയാൻ ജില്ലാ കോ ഓർഡിനേറ്റർമാരായ ഡോ .അനീഷ്.കെ.ആർ., ഫ്രാൻസിസ് മൂത്തേടൻ, സാമൂഹ്യ നീതി ഓഫീസിലെ സീനിയർ സൂപ്രണ്ട് സ്മിത.എം.വി.എന്നിവർ പ്രസംഗിച്ചു  . 

 ‘’ലഹരിക്കെതിരെ കൈകോർക്കാം, ലഹരിവിമുക്ത എറണാകുളം‘’ എന്ന മുദ്രാവാക്യമുയർത്തി സാമൂഹ്യനീതി വകുപ്പ് നടത്തിയ നവ മാധ്യമ പ്രചാരണ മത്സരത്തിൽ ഈസ്റ്റ് മാറാടി വി`എച്.എസ്.സി. യിലെ എൻ.എസ്.എസ് . യൂണിറ്റ് ഒന്നാം സ്ഥാനവും ഭാരത് മാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് രണ്ടാം സ്ഥാനവും ഗവ . ലോ കോളേജ് മൂന്നാം സ്ഥാനവും നേടി. ട്രോൾ മത്സരത്തിൽ മേഘ എൽസ ബിജു, അൻവർ പി ഇബ്രാഹിം, ബോണി ജോസ്  എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തീം ഡാൻസ് മത്സരത്തിൽ അശ്വതി പ്രദീപ്, സംഗീത, എൽസ വിൻസെന്റ്  എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .പ്രസംഗ മത്സരത്തിൽ 15 വയസ്സ് വരെയുള്ള വിഭാഗത്തിൽ ഫാത്തിമ ഇല്യാസ് ഒന്നാം സ്ഥാനവും എൽസ വിൻസെന്റ് രണ്ടാം സ്ഥാനവും ആമിന പി.എ. മൂന്നാം സ്ഥാനവും നേടി. 16 മുതൽ 25 വയസ് വരെയുള്ള വിഭാഗത്തിൽ നവീൻ ബിജു ഒന്നാം സ്ഥാനവും അന്ന ഷിജു രണ്ടാം സ്ഥാനവും സെലിൻ മേരി ജോസഫ് മൂന്നാം സ്ഥാനവും നേടി. 26 വയസ്സ്  മുതലുള്ള  വിഭാഗത്തിൽ റോയി വി എബ്രഹാം, ഷാർമിൻ ജോസ് വൈ, ജോസ്മി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചിത്ര രചന മത്സരത്തിൽ 15 വയസ്സ് വരെയുള്ള വിഭാഗത്തിൽ ഷെറിൻ കുമാർ ഒന്നാം സ്ഥാനവും ലാൽ കൃഷ്ണ  രണ്ടാം സ്ഥാനവും ദേവിക ഷാജി . മൂന്നാം സ്ഥാനവും നേടി. 16 മുതൽ 25 വയസ് വരെയുള്ള വിഭാഗത്തിൽ മറിയ ജ്യോതിസ്  ഒന്നാം സ്ഥാനവും ഫൗസാൻ മുഹമ്മദ്  രണ്ടാം സ്ഥാനവും അൽതാഫ് രാജ  മൂന്നാം സ്ഥാനവും നേടി. 26 വയസ്സ്  മുതലുള്ള  വിഭാഗത്തിൽ ശ്രീജ ലെനീഷ്  , രശ്മി എസ് ശങ്കരൻകുട്ടി , സൗമ്യ ബിജു  എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

    പദ്ധതിയുടെ ഭാഗമായി മാസ്റ്റർ വോളന്റിയർമാർ, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാർ, ചൈൽഡ്‌ലൈൻ പ്രവർത്തകർ എന്നിവർക്ക് പ്രത്യേക പരിശീലന പരിപാടികൾ, സ്കൂൾ, കോളേജ് തലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ, വിവിധ കലാമത്സരങ്ങൾ, പ്രശ്നബാധിത പ്രദേശങ്ങളെ കണ്ടെത്തൽ, പ്രശ്നബാധിതർക്ക് ആവശ്യമായ സേവനങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കൽ, ബ്ലോക്ക്, മുനിസിപ്പാലിറ്റി,കോർപ്പറേഷൻ തല കമ്മിറ്റി രൂപീകരണം, ഡോക്യുമെന്ററി ചിത്രീകരണം, വിവിധ മീറ്റിംഗുകൾ, സമൂഹത്തിലെ നാനാതുറയിലുള്ള ആളുകൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.

 

date