Skip to main content

പ്രോത്സാഹന സമ്മാന പദ്ധതി ; അപേക്ഷിക്കാം

2020 - 21 അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി/ഡിഗ്രി/പി.ജി പ്രൊഫഷണല്‍ കോഴ്സുകള്‍ ഡിപ്ലോമ/റ്റി.റ്റി.സി/പോളിടെക്നിക് തുടങ്ങിയ കോഴ്സുകള്‍ക്ക് പഠിച്ച് ഫസ്റ്റ് ക്ലാസ് ഡിസ്റ്റിംങ്ഷന്‍ തത്തുല്യ ഗ്രേഡില്‍ വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസനവകുപ്പ് പ്രോത്സാഹന സമ്മാന പദ്ധതി നടപ്പാക്കുന്നു.   ആനുകൂല്യം ലഭിക്കുന്നതിനായി വകുപ്പിന്റെ വിദ്യാഭ്യാസ ആനുകൂല്യ വിതരണ വെബ്സൈറ്റായ ഇ-ഗ്രാന്റ്സ് 3.0 ല്‍ വിജയിച്ച പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് (സര്‍ട്ടിഫിക്കറ്റ്), ജാതി സര്‍ട്ടിഫിക്കറ്റ് ബാങ്ക് പാസ്ബുക്കിന്റെ കോപ്പി തുടങ്ങിയവ അപ്‌ലോഡ് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കണം.  പ്രിന്റ് ഔട്ട് അനുബന്ധരേഖകള്‍ സഹിതം വിദ്യാര്‍ഥിയുടെ താമസ പരിധിയിലുളള ബ്ലോക്ക് മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫിസില്‍ എത്തിക്കണമെന്ന് ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.

date