Skip to main content

ജോബ് ക്ലബ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

കൊച്ചി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് സംരംഭകര്‍ക്കുളള ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴില്‍ വായ്പ പദ്ധതിയായ ജോബ് ക്ലബ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 21-50 നും ഇടയില്‍ പ്രായമുളള, ഒരു ലക്ഷം രൂപയില്‍ കവിയാത്ത വാര്‍ഷിക വരുമാനമുളള യുവതീ യുവാക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അനുവദിക്കുന്ന വായ്പയുടെ 25 ശതമാനം ഫ്രണ്ട് എന്‍ഡ് സബ്‌സിഡിയായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ 0484-2422458, 9744998342 ഫോണ്‍ നമ്പരുകളില്‍ നേരിട്ട് ബന്ധപ്പെടാം.

date