Skip to main content

ജില്ലയിൽ ഇന്ന് (16.10.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 17397 പേർ (2675 ഒന്നാം ഡോസും, 14722 രണ്ടാം ഡോസും)

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 351 പേർ (8 ഒന്നാം ഡോസ്, 343 രണ്ടാം ഡോസ്)

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 26 പേർ (4 ഒന്നാം ഡോസ്, 22 രണ്ടാം ഡോസ് ) 

ജില്ലയിൽ ഇന്ന് (16.10.2021) ആകെ 17397 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 60 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 49 മുന്നണി പ്രവർത്തകൻ രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 2134 പേർ ഒന്നാം ഡോസും 9232 പേർ രണ്ടാം ഡോസുമടക്കം 11366 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 386 പേർ ഒന്നാം ഡോസും 3372 പേർ രണ്ടാം ഡോസുമടക്കം 3758 പേരും, 60 വയസിനു മുകളിലുള്ള 155 പേർ ഒന്നാം ഡോസും 2009 പേർ രണ്ടാം ഡോസുമടക്കം 2164 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ആകെ 351 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ ഒരു മുന്നണിപ്രവർത്തകൻ രണ്ടാം ഡോസും.18 മുതൽ 45 വയസ്സുവരെയുള്ള 6 പേർ ഒന്നാം ഡോസും 263 പേർ രണ്ടാം ഡോസുമടക്കം 269  പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 59 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാൾ ഒന്നാം ഡോസും 20 പേർ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 26 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ള 4 പേർ ഒന്നാം ഡോസും 12 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സു
വരെയുള്ളവരിൽ 6 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 4 പേർ രണ്ടാം ഡോസും ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date