Skip to main content

രജിസ്‌ട്രേഷന്‍ നിയമങ്ങളെ കുറിച്ച് അറിയാം, സമ്മാനങ്ങളും നേടാം

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സ്റ്റാളും ശ്രദ്ധേയമാകുന്നു. ആധാരങ്ങള്‍ സ്വയം തയ്യാറാക്കല്‍ ബാദ്ധ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര പകര്‍പ്പുകള്‍, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം, സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരമുളള ക്ലബുകളുടെയും അസോസിയേഷനുകളുടെയും രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സ്റ്റാളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നു.

 

ജില്ലയിലെ ഏതു സബ് രജിസ്ട്രാര്‍ ഓഫീസിലും പൊതുജനങ്ങള്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുളള എനിവെയര്‍ രജിസ്‌ട്രേഷന്‍ സൗകര്യവും രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പില്‍ വരുത്തിയിട്ടുണ്ട്. വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിയമങ്ങളെ സംബന്ധിക്കുന്ന അറിവ് പരിശോധിക്കുന്നതിലേയ്ക്കായി '5 ചോദ്യങ്ങള്‍... 5 ഉത്തരങ്ങള്‍...' സമ്മാന പദ്ധതി പ്രകാരം ശരിയുത്തരം കണ്ടെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പ് നടത്തി ഒരു ഭാഗ്യശാലിയ്ക്ക് എല്‍.ഇ.ഡി ടി.വി സമ്മാനമായി നല്‍കും. എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ സമാപന ദിവസമായ 17 ന് വൈകിട്ട് അഞ്ചിനാണ് നറുക്കെടുപ്പ് നടത്തുന്നതെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.

date