Skip to main content

പി. ആർ. ഡി അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ നിയമനം

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ സ്ഥാനക്കയറ്റം നൽകി ഉത്തരവായി. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ വി. സലിനെ ലാന്റ് റവന്യു കമ്മീഷണറേറ്റിലെ അഡീഷണൽ ഡയറക്ടർ (ലാന്റ് റവന്യു കമ്മീഷണർ ഓഫീസിലെ പബ്‌ളിക് റിലേഷൻസ് ഓഫീസർ) തസ്തികയിലെ ഒഴിവിൽ സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവായി.

ഡയറക്‌ട്രേറ്റിലെ പ്രസ് റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ കെ. സുരേഷ്‌കുമാറിനെ ഡെപ്യൂട്ടി ഡയറക്ടർ (മീഡിയ റിലേഷൻസ്) തസ്തിയിൽ സ്ഥാനക്കയറ്റം നൽകി നിയമിച്ചു. ഡയറക്‌ട്രേറ്റിലെ ഇൻഫർമേഷൻ ഓഫീസർ (പ്രോഗ്രാം പ്രൊഡ്യൂസർ) ഡോ. എച്ച്. കൃഷ്ണകുമാറിന് കൊല്ലം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി. ചലച്ചിത്ര അക്കാഡമി സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ഓഫീസർ സി. അജോയിയെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി ചലച്ചിത്ര അക്കാഡമിയിൽ തുടരാൻ അനുവദിച്ചു. മഹാത്മാഗാന്ധി സർവകലാശാല പബ്‌ളിക് റിലേഷൻസ് ഓഫീസറായി പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ഓഫീസർ പി. സി. സുരേഷ്‌കുമാറിനെ കണ്ണൂർ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. ലേബർ പബ്‌ളിസിറ്റി ഇൻഫർമേഷൻ ഓഫീസർ അനിൽ ഭാസ്‌ക്കറിനെ ഡെപ്യൂട്ടി ഡയറക്ടറായി (കേരള ഹൗസ്, ന്യൂഡൽഹി) സ്ഥാനക്കയറ്റം നൽകി നിയമിച്ചു.

കണ്ണൂർ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വി. ആർ. സന്തോഷിനെ തൃശൂർ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിച്ചു. തൃശൂർ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. ടി. ശേഖരനെ കോഴിക്കോട് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിച്ചു.
പി.എൻ.എക്സ്. 2737/2022

date