Skip to main content

കോന്നി റീച്ചിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി

കോന്നി-പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ കോന്നി റീച്ചിന്റെ നിര്‍മാണ പുരോഗതി അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തി
കോന്നി ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ ഉദ്യോഗസ്ഥരോടൊപ്പം എംഎല്‍എ സന്ദര്‍ശിച്ചു. കോന്നി ടൗണില്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ ജൂലൈ 15 നുള്ളില്‍ ആദ്യഘട്ട ടാറിങ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കണമെന്ന് എം എല്‍ എ കെ എസ് ടി പി എക്‌സികുട്ടീവ് എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചു.
റിപ്പബ്ലിക്കന്‍ സ്‌കൂള്‍ മുതല്‍ ചൈനമുക്ക് എസ് എന്‍ ഡി പി വരെയുള്ള ഭാഗമാണ് ആദ്യ ഘട്ട ടാറിങ് നടത്തുന്നത്.

 

വ്യാപാര സ്ഥാനങ്ങളിലേക്ക് പൊതു ജനങ്ങള്‍ക്ക് കയറുന്നതിനു നിര്‍മാണ പ്രവര്‍ത്തികള്‍ തടസ്സം ഉണ്ടാകാതെ നല്‍കണമെന്ന് എം എല്‍ എ നിര്‍ദ്ദേശിച്ചു.ജൂലൈ ആദ്യ വാരം ടൗണില്‍ കുടിവെള്ള പൈപ്പ് ലൈന്‍ പുനസ്ഥാപിക്കുന്നതും ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കും. ഇനിയും ടൗണില്‍ റോഡ് വികസനത്തിനായി ഏറ്റെടുക്കുവാനുള്ള ഭൂമി ഏറ്റെടുക്കണമെന്ന് എം എല്‍ എ നിര്‍ദ്ദേശിച്ചു.

 

എം എല്‍ എ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എ യോടൊപ്പം കെഎസ്ടിപി എക്‌സികുട്ടീവ് എന്‍ജിനീയര്‍ ജാസ്മിന്‍, അസി. എന്‍ജിനീയര്‍ ഷൈബി, കരാര്‍ കമ്പനി എന്‍ജിനീയര്‍ മെഫിന്‍,വ്യാപാരി വ്യവസായി ഭാരവാഹികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date