Skip to main content

ഓണാഘോഷം; 24 മണിക്കൂർ കൺട്രോൾ റൂമുമായി എക്സൈസ്  

 

ഓണാഘോഷത്തോടനുബന്ധിച്ച്   ജില്ലയിൽ അബ്കാരി കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന  കൺട്രോൾ  റൂം തുറന്ന് 
എക്സൈസ് വകുപ്പ്.  സെപറ്റംബർ 12 വരെ ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ് കാലയളവായി  അഡീഷണൽ  എക്സൈസ് കമ്മീഷണർ  പ്രഖ്യാപിച്ചതോടെയാണ് കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ആരംഭിച്ചത്.

 അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ   24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ജില്ലാ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകളും തുറന്നതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ പ്രേംകൃഷ്ണ അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിർമ്മാണവും വിതരണവും തടയുക എന്നിവയാണ് കൺട്രോൾ റൂം പ്രവർത്തനം കൊണ്ട് ലക്ഷ്യമിടുന്നത്.

ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥൻമാർ വഴിയും ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ  രണ്ട്  സ്ട്രൈക്കിങ്ങ് ഫോഴ്സുകളെയും ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.   

അനധികൃതമായ സ്പിരിറ്റ് സംസ്ഥാനത്തേയ്ക്ക് കടത്തുന്നതായോ, കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നവർക്ക് സർക്കാർ തക്ക പ്രതിഫലം നൽകുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും, കുറ്റകൃത്യങ്ങൾ തടയുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകണമെന്നും  ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.
    
പൊതുജനങ്ങൾക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച്  പരാതി അറിയിക്കാൻ 
സ്റ്റേറ്റ് കൺട്രോൾ റൂം- 0471 2332073
ജില്ലാ കൺട്രോൾ റൂം -0487 2361237 9447178060, 9496002868
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ തൃശൂർ - 9447178060
അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ  തൃശൂർ - 9496002868
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ് - 9400069582
തൃശൂർ സർക്കിൾ ഓഫീസ് -0487 232 7020, 9400069583
ഇരിങ്ങാലക്കുട സർക്കിൾ ഓഫീസ് - 0480 2832800-9400069589 
വടക്കാഞ്ചേരി സർക്കിൾ ഓഫീസ് - 0484- 232407- 9400069585 
വാടാനപ്പിള്ളി സർക്കിൾ ഓഫീസ് -0487 2290005- 9400069587  
കൊടുങ്ങല്ലൂർ സർക്കിൾ ഓഫീസ് - 0480 28093390- 9400069591

date