Skip to main content

അപേക്ഷ ക്ഷണിച്ചു

 

ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) ജില്ലയുടെ കീഴില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ആറ് ട്രാന്‍സ്‌ജെന്‍ഡര്‍ ലിങ്ക് വര്‍ക്കര്‍മാരെ പാര്‍ട്ട് ടൈം ആയി നിയമനം നടത്തുന്നതിന് യോഗ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു. യോഗ്യത സംസ്ഥാന/കേന്ദ്ര ഗവണ്‍മെന്റുകള്‍ അനുവദിച്ചിട്ടുളള ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡുളള ട്രാന്‍സ്‌ജെന്‍ഡര്‍  കമ്മ്യൂണിറ്റിയില്‍ ഉള്‍പെട്ടവരാകണം. പ്രായപരിധി 18-40. അടിസ്ഥാന യോഗ്യത  പത്താം ക്ലാസ്/തുല്യത പരീക്ഷ പാസായിരിക്കണം. സാമൂഹ്യ സേവന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ ഓഫീസില്‍ നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് നാലു വരെ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2354737

date