Skip to main content
Submitted by nmed@prdusr on Tue, 08/23/2022 - 18:19

അവസാനതീയ്യതി ആഗസ്റ്റ് 27

 

 

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചു ഐ & പി ആർ ഡിയുടെ ആഭിമുഖ്യത്തിൽ നിർമ്മിയ്ക്കുന്ന ഡോക്യുമെന്റെറികളുടെ നിർമാണത്തിനായി വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട ഡോക്യുമെന്ററി/ഹ്രസ്വചിത്ര ഡയറക്ടർമാരിൽ നിന്നും പ്രപ്പോസൽ ക്ഷണിക്കുന്നു. കേരളത്തിലെ ഓരോ ജില്ലയുടെയും സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ,  വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന തരത്തിൽ  സമഗ്ര സ്വഭാവമുള്ള  ഡോക്യുമെന്ററികളാണ് നിർമിക്കേൺത്. അപേക്ഷയും പ്രൊപ്പോസലും ഓഗസ്റ്റ് 27 -നകം prdesection@gmail.com, ddvcprd@gmail.com  എന്നീ മെയിൽ ഐഡികളിൽ നൽകേണ്ടതാണ്. വിശദാംശങ്ങൾക്ക്  prd.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2518866, 2518908.

നിർമ്മാണച്ചെലവ് 5 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുള്ള ഡോക്യൂമെന്ററികളുടെ ദൈർഘ്യം ഒരു മണിക്കൂറിൽ കുറയരുത്. ഒരു ജില്ലയ്ക്കു ഒരു
ഡോക്യുമെൻററിയാണ് നിർമ്മിയ്ക്കുന്നത്. ഡോക്യുമെന്ററികളുടെ ചരിത്രപരമായ സത്യസന്ധത, വിശ്വാസ്യത എന്നിവ ഉറപ്പുവരുത്താൻ സംവിധായക/ന് ബാധ്യതയുണ്ടാകും. ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം, സമീപനം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന ചുരുങ്ങിയ രൂപത്തിലുള്ളതും സമഗ്രവുമായ പ്രപ്പോസലുകൾ ആണ് നൽകേണ്ടത്. ഡോക്യുമെൻറി പൂർത്തിയാകുമ്പോൾ 24 മിനിറ്റ് ദൈർഘ്യമുള്ള ചുരുങ്ങിയ ഒരു വേർഷൻ കൂടി വകുപ്പിന് സമർപ്പിക്കേണ്ടതാണ്. 

ആവശ്യമെങ്കിൽ ഓരോ ജില്ലയിലെയും ഡോക്യുമെൻററി നിർമിക്കുമ്പോൾ വകുപ്പിന്റെറെ അതത് ജില്ല ഓഫീസർമാരിൽ നിന്നും അഭിപ്രായം തേടാവുന്നതാണ്. ഡോക്യുമെൻറേഷൻ രീതിയിലുള്ള ചിത്രീകരണമാണ് ഉദ്ദേശിക്കുന്നത്. വകുപ്പിൻറെ കീഴിലുള്ള സെലക്ട് കം കോസ്റ്റ് കമ്മറ്റിയായിരിക്കും പ്രോപ്പോസൽ പരിശോധിച്ച് ഡോക്യുമെൻറി നിർമാണത്തിനുള്ള ഡയറക്ടർമാരെ തിരഞ്ഞെടുക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവർ ഡോക്യുമെൻററി പൂർത്തീകരിച്ച് കഴിഞ്ഞു കോസ്റ്റ് കമ്മറ്റി വിലയിരുത്തിയ ശേഷമായിരിക്കും തുക അനുവദിക്കുക. നിലവിൽ വകുപ്പിന്റെ മറ്റേതെങ്കിലും ഡോക്യുമെൻററി നിർമാണ ചുമതല ഏറ്റെടുത്തിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഒരേവിഷയം/ ജില്ല എന്നിവ സംബന്ധിച്ചു ഒന്നിലേറെ പേർ പ്രൊപോസൽ സമർപ്പിക്കുക , ഏതെങ്കിലും ജില്ലകൾക്കു പ്രാതിനിധ്യം ലഭിക്കാതെപോകുക, ഡോക്യൂമെന്ററികളിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ സംബന്ധിച്ചു തീർപ്പുകല്പിക്കുക തുടങ്ങിയ അവസരങ്ങളിൽ വകുപ്പ് തല സെലക്ട് കമ്മിറ്റി യുക്തമായ തീരുമാനമെടുക്കുന്നതാണ്.

നിബന്ധനകൾ 

1. ഡോക്യുമെൻററി നിർമാണം സംബന്ധിച്ച വകുപ്പ് പുറപ്പെടുവിച്ച സ.ഉ.(സാ.ധാ.)നം.19/2019 ഐ.&പി.ആർ.ഡി. തിയതി.02.02.2019 ലെ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ള തരത്തിൽ ഡോക്യുമെന്റേഷൻ നിർമാണം പൂർത്തിയാകേണ്ടതാണ് .
2. ഡോക്യുമെന്റേഷന് അനുവദനീയമായ പരമാവധി അടങ്കൽ തുകയ്ക്കുള്ളിൽ നിന്ന് കൊണ്ട് നിർമാണം പൂർത്തീകരിക്കുന്നതിനും വകുപ്പിന്റെ കോസ്റ്റ് കമ്മിറ്റി നടത്തുന്ന മൂല്യനിർണയത്തിനു വിധേയമായി അനുവദിക്കുന്ന പ്രതിഫല തുക അംഗീകരിക്കുന്നതിനും ബന്ധപ്പെട്ട സംവിധായകൻ സന്നദ്ധനായിരിക്കണം.
3. ഡോക്യുമെന്റേഷന് ചിത്രത്തിൽ ഉപയോഗിക്കുന്ന വീഡിയോ/സ്റ്റില്ലുകൾ/ ഓഡിയോ തുടങ്ങിയവ തനതായിരിക്കണം. ഇക്കാര്യത്തിൽ പകർപ്പകാവകാശ നിയമ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.
4. ഡോക്യുമെന്റേഷൻ ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള പ്രോമോചിത്രങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റർ എന്നിവ കൂടി സമർപ്പിക്കേണ്ടതാണ്.
5. ഡോക്യുമെന്റേഷൻ ചിത്രം മികച്ചതും നിലവാരമുള്ളതുമായ കളർ ടോണിൽ നിർമിക്കുന്നതാണ്.
6. ഡോക്യുമെന്റേഷൻ ചിത്രത്തിന്റെ മാസ്റ്റർക്കോപ്പി MP4,MOV ഫോർമാറ്റിൽ ഹാർഡ് ഡിസ്‌കിൽ (പെൻ ഡ്രൈവ് സ്വീകാര്യമല്ല) സമർപ്പിക്കേണ്ടതാണ്.
7. ഡോക്യുമെന്റേഷൻ ചിത്രത്തിന്റെ rough cut, ഫൈനൽ എന്നിവ വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതും വകുപ്പ് നിർദേശിക്കുന്ന
പരിഷ്‌കാരങ്ങൾ നടത്തി നൽകേണ്ടതുമാണ്.
8. പ്രതിഫല തുക അനുവദിക്കുന്നതിനായി യഥാസമയം തുക വിനിയോഗിച്ചതിന്റെ വിശദാംശങ്ങളും സത്യവാങ്മൂലവും സമർപ്പിക്കേണ്ടതാണ്.
9. ഡോക്യുമെന്ററി നിർമാണത്തിന് മുൻകൂർ തുക നൽകുന്നതല്ല .

 

ഡയറക്ടേഴ്സ് പാനൽ