Skip to main content

ജൂനിയര്‍ റസിഡന്റ് നിയമനം

 

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ്. ബിരുദധാരികളായ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 52000 രൂപ വേതന നിരക്കില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള അപേക്ഷ സെപ്തംബര്‍ 24ന് വൈകീട്ട് അഞ്ചിനകം hresttgmcm@gmail.comല്‍ വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും, ഇ മെയിലും നിര്‍ബന്ധമായും ചേര്‍ക്കണം. ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

date