Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം

 

പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പി എസ് സി പരിശീലന ക്ലാസ്സുകള്‍ സഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 15 ന് മുമ്പായി മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0483 2734904 എന്ന നമ്പറില്‍ ലഭിക്കും.

date