Skip to main content

അറിയിപ്പുകള്‍

 

 

 

 

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, മെഡിക്കല്‍ /മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദാംശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04952377786 .

 

 

അഡീഷണല്‍ അപ്രന്റിസ് ട്രയിനി: ഇന്റര്‍വ്യൂ നടത്തുന്നു 

 

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറുവങ്ങാട് (എസ് സി ഡി ഡി) ഐടിഐ യില്‍ പ്ലംബര്‍ സര്‍വേയര്‍ ട്രേഡുകളിലേക്ക് അഡീഷണല്‍ അപ്രന്റിസ് ട്രയിനിയെ നിയമിക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു. നവംബര്‍ 30 നു രാവിലെ 11 മണിക്ക് ഐടിഐയിലാണ് ഇന്റര്‍വ്യൂ. അപേക്ഷകർ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9747609089, 0496-2621160

 

ടെണ്ടര്‍ ക്ഷണിച്ചു 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 1 ന് വൈകുന്നേരം 5 മണിവരെ ടെണ്ടര്‍ സ്വീകരിക്കും. ഇ ടെണ്ടര്‍ തുറക്കുന്ന തീയ്യതി ഡിസംബര്‍ 3 ന് രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് :0496 2630800   

 

 

 

 

ഖേലോ ഇന്ത്യ ബോക്സിങ് പരിശീലനം: അപേക്ഷ ക്ഷണിച്ചു 

  

കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ ബോക്സിങ് പരിശീലന കേന്ദ്രത്തിലേക്ക് ആറാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആധാർകാർഡിന്റെ കോപ്പിയും ഫോട്ടോയും സഹിതം മാനാഞ്ചിറയിലുള്ള ജില്ലാ സ്പോർട്സ് കൗൺസിലിൽ നവംബർ 30 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ . www.sportscouncil Kozhikode.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്; 0495-2722593

 

 

 

 

 

 

 

 

 

 

 

 

date