Skip to main content

മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ജില്ലാതല നേതൃസംഗമം നടത്തി

കേരളത്തിലെ മുഴുവന്‍ മദ്രസാധ്യാപകരേയും കേരളമദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിനുള്ള ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ നേതൃസംഗമത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ എം.പി.അബ്ദുള്‍ഗഫൂര്‍ നിര്‍വഹിച്ചു. കേരളത്തിലെ മദ്രസാധ്യാപകരുടെ സര്‍വോന്മുഖമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മദ്രസാധ്യാപക ക്ഷേമനിധിബോര്‍ഡ് നേതൃത്വം നല്‍കുകയാണെന്നും തുടക്കത്തില്‍ പെന്‍ഷന്‍ പദ്ധതിയായി ആവിഷ്‌കരിച്ച ക്ഷേമനിധിയിപ്പോള്‍ വര്‍ഷത്തില്‍ എട്ട് കോടിയോളം രൂപയുടെ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ബോര്‍ഡ് അംഗം പാങ്ങോട് എ കമറുദ്ദീന്‍ മൗലവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കാമ്പയിനിന്റെ നടത്തിപ്പിനായി കൊല്ലം ജില്ലയില്‍ അബ്ദുസമദ് മാസ്റ്റര്‍ ചെയര്‍മാനും മൊയ്നുദ്ദീന്‍ തട്ടാമല വര്‍ക്കിംഗ് ചെയര്‍മാനും എ ജെ സാദിഖ് മൗലവി കണ്‍വീനറുമായി 15 അംഗസമിതിക്കും പത്തനംതിട്ട ജില്ലയില്‍ സൈനുദ്ദീന്‍ മൗലവി കണ്‍വീനറായി 11 അംഗസമിതിക്കും രൂപംനല്‍കി. ചീഫ് എക്‌സിക്യൂട്ടീവ്  ഓഫീസര്‍ പി.എം.ഹമീദ്, ഇ യാക്കൂബ് ഫൈസി, പി കെ മുഹമ്മദ് ഹാജി, ഒ പി ഐ കോയ, എ ജെ സാദിഖ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു

date