Skip to main content

ക്വിസ് പ്രസ്സ് മത്സരം വെള്ളിയാഴ്ച (2)

 

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ്സ് പ്രശ്നോത്തരി മധ്യമേഖലാ മത്സരം വ്യാഴാഴ്ച(ഡിസംബർ 02)കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നടക്കും. മത്സരത്തിനുവേണ്ടിയുള്ള സ്പോട്ട് രജിസ്ട്രേഷന്‍ രാവിലെ എട്ടിന് ആരംഭിക്കും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികളും, രജിസ്റ്റര്‍ ചെയ്തവരും സ്‌കൂള്‍ - കോളേജ് തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയുമായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ എത്തിച്ചേരേണ്ടതാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ടു പേരടങ്ങിയ എത്ര ടീമുകള്‍ക്ക് വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കാണ് മധ്യമേഖലാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരമുള്ളത്.

ഫൈനല്‍ മത്സര വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 50000 രൂപയാണ് രണ്ടാം സമ്മാനം. മികവു പുലര്‍ത്തി എത്തുന്ന മറ്റ് നാലു ടീമുകള്‍ക്ക് 10000 രൂപ വീതം നല്‍കും. മേഖലാതല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 5000 രൂപ. കൂടാതെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9447225524, 9633214169 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

 

date