Skip to main content

ലോക എയ്ഡ്സ് ദിനം ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച

 ലോക എയ്ഡ്‌സ് ദിനം ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച (ഡിസംബർ 01) രാവിലെ പത്തിന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും.
തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ എസ്.ശ്രീദേവി മുഖ്യപ്രഭാഷണം നടത്തും. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ ദിനാചരണ സന്ദേശം നൽകും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സി.സുമ റെഡ് റിബൺ അണിയിക്കും. തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ കെ. പ്രദീപ്‌ കുമാർ പ്രതിജ്ഞ ചൊല്ലും.

 പരിപാടിയോടനുബന്ധിച്ച് ബോധവൽക്കരണ ജാഥ, ഐക്യദാർഢ്യ ദീപം തെളിയിക്കൽ, ബോധവൽക്കരണ നൃത്തശില്പം, കലാജാഥ, ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ നടക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. അനിൽ. കെ. ശിവദാസ്, തൃപ്പൂണിത്തുറ നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ പരമേശ്വരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ദീപ്തി സുരേഷ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത മധുസുദനൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. എ ബെന്നി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.കെ പീതാംബരൻ, വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date